
തിരൂരങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ ചെറുമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. ചെറുമുക്ക് ജീലാനി നഗർ സ്വദേശി ഓട്ടോ ഡൈവർ വളപ്പിൽ കുഞ്ഞിതുവിന്റെ മകൻ സക്കരിയ (28) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി ചുള്ളിപ്പാറ ചിറയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചെറുമുക്ക് പള്ളിയിൽ ഖബറടക്കും.