Thursday, September 18

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികളായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്, അംഗങ്ങള്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സംഭാവന നല്‍കിയത്.

തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.പി അനിത പഠനോപകരണങ്ങള്‍ സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍മാരായ അബ്ദുല്‍ റഷീദ് കെ, അനില്‍ കുമാര്‍ എന്‍.പി, മുഹ്‌യദീന്‍.എ, വിദ്യാര്‍ത്ഥി പ്രതിനിധികളായ മെഹ്‌റിന്‍, ആയിഷ മിന്‍ഹ, നാസിം ഇര്‍ഫാന്‍, ആദര്‍ശ്, സബ മെഹ്‌റിന്‍, ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!