Saturday, September 13

കുണ്ടൂര്‍ പി.എം.എസ്.ടി കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലന കോഴ്‌സ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും പുതിയതായി ആരംഭിച്ച എം.എ ഇംഗ്ലീഷ് ബാച്ചിന്റെയും ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ ഐ.എ.എസ് നിര്‍വഹിച്ചു.

കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങിന് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മര്‍ക്കസ് സെക്രട്ടറി എന്‍. പി ആലിഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. കുഞ്ഞിമരക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സിവില്‍ സര്‍വീസ് അക്കാദമി കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സാലിഹ് സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ജാഫര്‍ അയ്യകത്ത് നന്ദിയും പറഞ്ഞു. വിവിധ വകുപ്പുമേധാവികളും അധ്യാപകരും, വിദ്യാര്‍ഥികളും പങ്കെടുത്തു.

error: Content is protected !!