
കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മധുവായ് നസീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (16) ആണ് മരിച്ചത്. കൊണ്ടോട്ടി ഇ എം ഇ എ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി യാണ്. വീടിന്റെ മുകൾ നിലയിലെ ഡൈനിങ് ഹാളിലെ സീലിംഗിലെ ഹൂക്കിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.