ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ പ്രശാന്തിന്റെ മകള്‍ ആഷിര്‍ നന്ദ (14) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

സ്‌കൂളില്‍ നിന്നും വന്നശേഷം അനിയത്തിയുമായി കളിച്ച ശേഷം 6 മണിക്ക് അയല്‍ വീട്ടിലെ കുട്ടി ട്യൂഷന്‍ എടുക്കാന്‍ വേണ്ടി എത്തിയപ്പോഴാണ് നന്ദുവിനെ കാണാതെ ആയത്. തുടര്‍ന്നു നോക്കിയപ്പോഴാണ് വീടിന്റെ മുകളില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്

മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ അടക്കം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കും. വീട്ടില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും, കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ പറ്റുകയുള്ളു എന്ന് നാട്ടുകല്‍ സി ഐ ഹബീബുള്ള അറിയിച്ചു

error: Content is protected !!