Saturday, August 16

ചെമ്മാട് ടൗണില്‍ ഓട്ടോറിക്ഷകള്‍ വ്യാജ പെര്‍മിറ്റ് നമ്പര്‍ വച്ച് ഓടുന്നതായി പരാതി

തിരൂരങ്ങാടി : ചെമ്മാട് ടൗണില്‍ ഓട്ടോറിക്ഷകള്‍ വ്യാജ പെര്‍മിറ്റ് നമ്പര്‍ വച്ച് ഓടുന്നതായി പരാതി. സംഭവത്തില്‍ സിഐടിയു ചെമ്മാട് യൂണിറ്റ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി. തിരൂരങ്ങാടി നഗരസഭയും പോലീസും ചേര്‍ന്ന് നടപ്പാക്കിയ ഹാള്‍ടിംഗ് നമ്പര്‍ ഓണ്‍ലൈന്‍ സംവിധാനം ചെമ്മാട് ടൗണില്‍ ഓടുന്ന ചില ഓട്ടോറിക്ഷകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയില്‍ പറയുന്നു.

സംഭവം പലതവണ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല ഒരു വണ്ടിയുടെ നമ്പര്‍ മറ്റൊരു വണ്ടിയില്‍ പതിച്ച് റോഡില്‍ കള്ള പെര്‍മിറ്റില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിഐടിയു ചെമ്മാട് യൂണിറ്റ് സെക്രട്ടറി കൊളത്തായി മുഹമ്മദ് ഫാസില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സിഐടിയു ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!