പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തി, വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നതായി പരാതി

മഞ്ചേരി: പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. കരുവമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭാര്യ നിര്‍മല കുമാരിയുടെ (63) മാലയാണ് നഷ്ടമായത്.

ഇന്നലെ 12.30ന് ആണ് സംഭവം. സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്നെന്നും പെട്രോള്‍ പമ്പില്‍ പോയി പെട്രോള്‍ വാങ്ങി വരാന്‍ കൂപ്പി ആവശ്യപ്പെട്ടുമാണ് യുവാവ് വീട്ടിലെത്തിയത്. അകത്തു പോയി കുപ്പിയുമായി തിരികെയെത്തിയപ്പോഴാണ് മാല പൊട്ടിച്ചത്. സ്‌കൂട്ടറില്‍ പുല്‍പറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ ചാടിക്കല്ല് വച്ച് സ്‌കൂട്ടര്‍ മറിഞ്ഞു. അതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു.

error: Content is protected !!