Sunday, December 21

കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പിനിടെ യുയുസിയെ കാണാനില്ലെന്ന് പരാതി

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പിനിടെ എംഎസ്എഫ് പ്രവര്‍ത്തകനായ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ (യുയുസി) കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. ഷമ്മാസിന്റെ പിതാവിന്റെ പരാതിയില്‍ കൊളത്തൂര്‍ പൊലീസ് കേസെടുത്തു.

error: Content is protected !!