
തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും അറബി സാഹിത്യകാരനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ്, ദുആ മജ് ലിസിന് അബ്ദുല്‍ വാസിഅ ബാഖവി കുറ്റിപ്പുറം, സത്താര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി പറമ്പില്‍ പിടിക, ആവള അബ്ദുല്ല മുസ്ലിയാര്‍, ടി ടി അഹമ്മദ് കുട്ടി സഖാഫി, പി കുഞ്ഞാപ്പു സഖാഫി, യഹ് യ സഖാഫി നേതൃത്വം നല്‍കി.
പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ശിഷ്യ സംഗമം നടന്നു. ബദ് രിയ്യത്ത് വാര്‍ഷിക സംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ബദ് രിയ്യത്തിന് വിപിഐ തങ്ങള്‍ ആട്ടീരി നേതൃത്വം നല്‍കി.