കോൺഗ്രസ്‌ കുടുംബ സംഗമവും ഇഫ്താർമീറ്റും നടത്തി

മൂന്നിയൂർ. കോൺഗ്രസ്‌ തറവാട്ടിലെ കാരണവന്മാരും ഇളം തലമുറയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളെ കൂട്ടിയിണക്കി പടിക്കൽ ടൌൺ കോൺഗ്രസ്‌ സംഘടിപ്പിച്ച കോൺഗ്രസ്‌ കുടുംബ സംഗമം വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ. പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു
ഗാന്ധി മുഹമ്മദ്‌ അധ്യക്ഷം വഹിച്ചു
മണ്ഡലം പ്രസിഡന്റ് കെ. മൊയ്‌ദീൻകുട്ടി,എ കെ. അബ്ദുറഹ്മാൻ, വീക്ഷണം മുഹമ്മദ്‌, റിയാസ് മുക്കോളി, സലാം പടിക്കൽ , പി കെ. അൻവർ സാദത്ത്, സി എഛ്. സാദിഖ്, സഫീൽ മുഹമ്മദ്‌, ജാസ്മിൻ മുനീർ, പി കെ. ഖൈറുന്നിസ എന്നിവർ പ്രസംഗിച്ചു
ചടങ്ങിൽ വെച്ച് അഞ്ചു വർഷമായി റംസാനിൽ തുടർച്ചയായി നോമ്പ് പിടിക്കുന്ന ഷൈജ എന്ന വീട്ടമ്മയെയും , കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഫിൽ (ക്യാമ്പ്യൂട്ടർ സയൻസ് )ഒന്നാം റാങ്കോടെ പാസ്സായ പ്രവിത എന്ന വിദ്യാർത്ഥിനിയെയും പൊന്നാടയണിയിച്ചും , മുമെന്റോ നൽകിയും ആദരിച്ചു.
അതോടനുബന്ധിച്ചു സമൂഹത്തിലെ നാനാ തുറകളിലുള്ള മത , സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന എഴുനൂറോളം ആളുകളെ പങ്കെടുപ്പിച്ചുള്ള സമൂഹ ഇഫ്താർ മീറ്റ് സംസ്ഥാന യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി നിധീഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു
സോമസുന്ദരൻ ,ടി സി. മൂസക്കോയ , നയീഫ് ചക്കാല ,ഷാഫി ചോനരി ,എ ബി. റഹ്മാൻ, പി പി. സുഹൈൽ , സി വി. സ്വാലിഹ്‌,പി പി. മുഹ്സിൻ, എന്നിവർ നേതൃത്വം നൽകി

error: Content is protected !!