സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം: മണലിപ്പുഴയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസിബിയാൻ സുന്നി ഹയർ സെക്കണ്ടറി മദ്‌റസയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി. അൽ ഇർഷാദ് പ്രസിഡന്റ് ഹാജി സി അലി മുസ്‌ലിയാർ പതാക ഉയർത്തി. സെക്രട്ടറി യഹ്യ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് ബി എസ് വിദ്യാർത്ഥി പ്രധിനിധികൾ മുദ്രാവാക്യം വിളിച്ചു.

ബാവ ഹാജി കള്ളിയാട്ട്, ഇബ്രാഹിം ഹാജി പൊക്കാശ്ശേരി, കുഞ്ഞു പൈനാട്ട്, അബ്ദു കള്ളിയാട്ട്, സലാം ബാക്കാട്, അബ്ദു ചോനാരി, സി മൊയ്‌ദീൻ., മുനീർ സഖാഫി പനങ്ങാട്ടൂർ, അബ്ദു റഹൂഫ് സഖാഫി വെള്ളിയാമ്പുറം, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര, തുടങ്ങിയവർ പങ്കെടുത്തു. സദർ മുഅല്ലിം മുസഫ സുഹ്‌രി സ്വാഗതവും നന്ദിയും പറഞ്ഞു. വിദ്യാർഥികൾക് മധുര വിതരണം നടത്തി.

error: Content is protected !!