പരാതി ഫലം കണ്ടു ; ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പുതിയ പാലം പണിതപ്പോള്‍ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകളുടെ പുനര്‍ നിര്‍മ്മാണം തുടങ്ങി. നാടുകാണി പരപ്പനങ്ങാടി പദ്ധതിയില്‍ പാലത്തിങ്ങല്‍ പുതിയ പാലം പണിതപ്പോള്‍ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍. എഫ്. പി. ആര്‍. താലൂക്ക് കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള എന്ന കമ്പനിക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തനം പാലത്തിങ്ങല്‍ അങ്ങാടിയില്‍ ബസ്സ്റ്റാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായി എന്‍.എഫ്.പി.ആര്‍. താലൂക്ക് പ്രസിഡന്റ് അബ്ദുറഹീം പൂക്കത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ എം.സി.അറഫാത്ത് പാറപ്പുറം നിയാസ് അഞ്ചപ്പുര എന്നിവര്‍ അറിയിച്ചു.

error: Content is protected !!