Wednesday, December 24

പുളിഞ്ഞിലം തോട് സൈഡ് ഭിത്തി നിർമ്മാണം ആരംഭിക്കും

തിരൂരങ്ങാടി : നഗരസഭ പതിനൊന്നാം ഡിവിഷനില്‍ പുളിഞ്ഞിലം തോട് സൈഡ് ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി നഗരസഭ അധികൃതരും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദര്‍ശിച്ചു. 35 ലക്ഷം ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് സൈഡ് ഭിത്തി നിര്‍മ്മാണം.

നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഡിവിഷന്‍ കൗണ്‍സര്‍ സി പി ഹബീബ് ബഷീര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉണ്ണിക്കൃഷ്ണന്‍, ഓവര്‍സിയര്‍ അരുണ്‍ ബാബു, കരാറുകാരന്‍ അബ്ദുല്‍അസീസ് പുഴക്കാട്ടിരി, തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴ മാറിയാല്‍ നിര്‍മ്മാണം തുടങ്ങുമെന്ന് കരാറുകാരന്‍ പറഞ്ഞു. പ്രദേശത്ത് ഏറെ ആശ്വാസമാണിത്.

error: Content is protected !!