കൊച്ചിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസ് ; അമ്മയും ആണ്‍സുഹൃത്തും റിമാന്‍ഡില്‍

Copy LinkWhatsAppFacebookTelegramMessengerShare

കൊച്ചി: എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിലെ പ്രതികളായ കുട്ടിയുടെ അമ്മയെയും പങ്കാളിയെയും കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും ഡിസംബര്‍ 20 വരെ റിമാന്‍ഡ് ചെയ്തത്. പ്രതിയായ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കും മാറ്റും.

ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അമ്മ അശ്വതിയുടെയും പങ്കാളി ഷാനിഫിന്റെയും അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. സാക്ഷിമൊഴികളും സാഹചര്യതെളിവുകളും പരിമിതമായ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ചാണ് പൊലീസ് അന്വേഷണം. കുട്ടിയുടെ ദേഹത്ത് പ്രതിയായ ഷാനിഫ് കടിച്ച പാടുകള്‍ സ്ഥിരീകരിക്കാന്‍ ഡെന്റല്‍ സാംപിള്‍ ഇന്ന് ശേഖരിക്കും.

അതേസമയം കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ പ്രതി ഷാനിഫ് നേരത്തെയും കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. കുഞ്ഞിനെ നേരത്തെയും നിരന്തരം പ്രതി ഉപദ്രവിച്ചിരുന്നുവെന്നും പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുഞ്ഞിന്റെ വാരിയെല്ലിന് പരിക്കുപറ്റിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പങ്കാളി അശ്വതിയെ മതം മാറ്റാന്‍ ഷാനിഫ് ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ വേണ്ട എന്ന് അശ്വതിയോട് പ്രതി പറഞ്ഞിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അശ്വതി വിവരം മറച്ചുവെച്ചത് കുറ്റമാണെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാന്‍ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചുവെന്ന് നേരത്തെ പ്രതി മൊഴി നല്‍കിയിരുന്നു. കടിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതി മൊഴി നല്‍കിയെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പൊലീസിന് മൊഴി നല്‍കി. ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും ലോഡ്ജില്‍ മുറി എടുത്തത് കൊല്ലാന്‍ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിഫും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗര്‍ഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!