
തിരൂരങ്ങാടി : മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനാൽ മുസ്ലിം ലീഗുമായി ഇടഞ്ഞ ലീഗ് നേതാവും മുൻ എംഎൽഎയും ആയ അബ്ദുറഹ്മാൻ രണ്ടത്താണിക്ക്
തിരൂരങ്ങാടി യിലെ സീറ്റ് നൽകില്ലെന്ന് സിപിഐ നേതൃത്വം അറിയിച്ചു. തിരൂരങ്ങാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ ഇദ്ദേഹം താൽപര്യം പ്രകടിപ്പിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. സിപിഎം നേതൃത്വം ഇതിന് സമ്മതം അറിയിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ടാന് സ്ഥാനാർത്ഥിയാക്കുന്നത് എന്നായിരുന്നു പ്രചരണം. എന്നാൽ, തിരൂരങ്ങാടി സീറ്റിൽ അബ്ദുൽ റഹ്മാൻ രണ്ടത്താണിയെ സ്ഥാനാർഥി ആക്കുന്നത് സംബന്ധിച്ച് ആരും തങ്ങളോട് ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഐ നേതാക്കൾ പറഞ്ഞു. തിരൂരങ്ങാടി സീറ്റ് സിപിഐ യുടേത് ആണ്. ഇവിടെ പ്രഖ്യാപിച്ച സ്ഥാനാർഥി അജിത് കൊളാടി തന്നെ മത്സരിക്കും.അതിൻ്റെ പ്രചരണവുമായി മുന്നോട്ട് പോകുകയാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു. സിപിഎമ്മിന് താൽപര്യമെങ്കിൽ താനൂർ, തിരൂർ സീറ്റുകൾ നൽകിക്കോട്ടെ. തിരൂരങ്ങാടി ക്ക് പകരം വള്ളിക്കുന്ന് സീറ്റ് സിപിഐ ക്ക് നൽകും എന്ന ചർച്ചയും ഇല്ലെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച സ്ഥാനാർഥിയെ സിപിഐ മാറ്റിയിരുന്നു. ആദ്യം അജിത്ത് കൊളാടി യെ പ്രഖ്യാപിച്ച ശേഷം പിന്നീട് നിയാസ് പുളിക്കലക ത്തിനെ സ്ഥാനാർഥി ആക്കുകയായിരുന്നു. ഇനി അത്തരത്തിൽ വേണ്ടെന്നാണ് പാർട്ടിയുടെ അഭിപ്രായമത്രേ.