![](https://tirurangaditoday.in/wp-content/uploads/2025/02/vallik-1024x586.jpg)
വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് ആചാരപ്രകാരം മാര്‍ച്ച് 7ന് തീയതി കുറിച്ചു. അയ്യപ്പ ക്ഷേത്രം പാട്ടുപുരയുടെ പൂമുഖത്ത് സാമൂതിരി രാജാവിന്റെയും പരപ്പനാട് രാജാവിന്റെയും പ്രതിനിധികളും വൈദികരും ചേര്‍ന്ന് നിശ്ചയിച്ച തീയതി വെളിച്ചപ്പാട് കുറുപ്പ് ശംഖനാദം മുഴക്കി വിളംബരം ചെയ്തു. തുടര്‍ന്ന് ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി നെറു ങ്കൈതക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി യോഗം ചേര്‍ന്നു.
പരപ്പനാടിന്റെ ദേശീയോത്സവമായി അറിയപ്പെടുന്ന മേക്കോട്ട താലപ്പൊലിയുടെ വിപുലമായ നടത്തിപ്പിനായി വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുള്‍ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തില്‍ 17 നു ഉച്ചക്ക് 2 മണിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും യോഗം നടക്കും.