അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. www.athidhi.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

അതിഥി തൊഴിലാളികൾക്ക് നേരിട്ടും തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്ക് അവരുടെ കീഴിലുള്ള തൊഴിലാളികളേയും രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാണ്. രജിസ്‌ട്രേഷനോടൊപ്പം തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖയും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ നിലനിർത്തിക്കൊണ്ടുതന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ, തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ, അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്.

ഫോൺ: 8547655273 (ജില്ലാ ലേബർ ഓഫീസ്, മലപ്പുറം), 9496007112 (ജില്ലാ കോ-ഓർഡിനേറ്റർ), 8547655604 (അസിസ്റ്റന്റ് ലേബർ ഓഫീസ്, മലപ്പുറം), 8547655605 (അസിസ്റ്റന്റ് ലേബർ ഓഫീസ്, നിലമ്പൂർ), 8547655608 (അസിസ്റ്റന്റ് ലേബർ ഓഫീസ്, കൊണ്ടോട്ടി), 8547655606 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പെരിന്തൽമണ്ണ), 8547655627 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പൊന്നാനി), 8547655613 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂർ), 8547655622 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂരങ്ങാടി)

error: Content is protected !!