Saturday, August 16

ധർമഗിരി കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

ധർമഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിദ്യാർഥി യൂണിയൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി.കെ. കലീമുദ്ധീൻ യൂണിയൻ ഉദ്ഘാടനം ചെയ്ത് വിദ്യാർഥികളോട് സംവദിച്ചു. അഡ്വ. പി.കെ. കലീമുദ്ധീനും യൂണിയൻ ചെയർപേഴ്‌സൺ മുഹമ്മദ്‌ ഇർഫാനും ചേർന്ന് വിദ്യാർഥി യൂണിയന്റെ പേരായ ‘ഋത്വ’ അനാച്ഛാദനം ചെയ്തു.

കോളേജ് പ്രോഗ്രാം ഡയറക്ടർ പ്രൊഫസർ എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ റുഹൈൽ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പി.അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ കുഞ്ഞിമൊയ്‌ദീൻ, സെക്രട്ടറി പി.റഹൂഫ്, ട്രഷറർ ടി പി അബ്ദുൽ മജീദ്, കോളേജ് മാനേജർ മൊയ്‌ദീൻ, വൈസ് പ്രിൻസിപ്പൽ സി.എച്ച്.ഷഹാന, സ്റ്റാഫ് അഡ്വൈസർ കെ.തസ്‌ലീം എന്നിവർ സാന്നിദ്ധ്യമറിയിച്ചു.

error: Content is protected !!