ഒരു വര്‍ഷത്തിലധികമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ പൊട്ടികരഞ്ഞ് 14 കാരി ; മൂന്നു പേര്‍ പിടിയില്‍

മൂന്നാര്‍ : പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് ക്രൂര പീഡനത്തിനിരയായെന്ന് പൊട്ടികരഞ്ഞ് 14 കാരി വെളിപ്പെടുത്തിത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാലുപേര്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പ്രതികള്‍ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് കേസില്‍ പൂപ്പാറ സ്വദേശികളായ രാം കുമാര്‍, വിഗ്‌നേഷ്, ജയ്സണ്‍ എന്നിവരെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!