തിരൂരങ്ങാടി നഗരസഭയില്‍ ഡിജിറ്റല്‍ ഭൂമി സര്‍വെ പൂര്‍ത്തിയായി ; 1773 ഹെക്ടറില്‍ സര്‍വെ നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ പൂര്‍ത്തിയായി. 1773 ഹെക്ടറില്‍ സര്‍വെ നടത്തിയിട്ടുണ്ട്. 25000 കൈവവശക്കാരിലായിട്ടാണ് ഇത്രയും ഭൂമിയുള്ളത്. ഇതു വരെ റീ സര്‍വെ നടന്നിട്ടില്ലായിരുന്നു. നഗരസഭ ഭരണസമിതി പ്രത്യേക താല്‍പ്പര്യമെടുത്താണ് നഗരസഭയില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ വേഗത്തിലാക്കിയത്. സര്‍വെ ഓഫീസായി ചന്തപ്പടിയിലെ നഗരസഭ കെട്ടിടം വിട്ടു നല്‍കിയത് എളുപ്പമാക്കി. സര്‍വെ സംബന്ധിച്ച് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഹെഡ് സര്‍വെയര്‍ പിഎസ് ഷൈബി അവലോകനം നടത്തി.


കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വെ തുടങ്ങിയത്. ഡിജിറ്റലൈസ് ചെയ്തതോടെ ഭുഉടമകള്‍ക്ക് അവരുടെ ഭൂമി വിവരങ്ങള്‍ എത്രയെന്നും മറ്റും സൈറ്റില്‍ നിന്നും വൈകാതെ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. സ്വകാര്യ ഭൂമികള്‍, റോഡുകള്‍, വയലുകള്‍, പുറമ്പോക്കുകള്‍ പൊതുസ്ഥലങ്ങള്‍, തുടങ്ങിയവയെല്ലാം പ്രത്യേകം സര്‍വെ നടത്തി. ഭൂമിസംബന്ധമായ കാര്യങ്ങള്‍ ഇതോടെ എളുപ്പത്തിലായി. പല ഘട്ടങ്ങളിലായി 6 മുതൽ 12 വരെ സർവെ ടീമുകളാണ് സർവെ ജോലികൾ പൂർത്തിയാക്കിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ആധാരവിവരങ്ങളാണിവിടെ നിലവിലുള്ളത്. ഓരോ വാര്‍ഡിലും സര്‍വെക്ക് ശേഷം റിക്കാർഡ് പരിശോധിക്കുന്നതിനും പരാതികള്‍ കേള്‍ക്കുന്നതിനും സര്‍വെസഭകള്‍ നടത്തിയിരുന്നു. റിക്കാർഡ് പരിശോധിക്കാൻ ഏതാനും ദിവസങ്ങൾ കൂടി ചന്തപ്പടിയിലെ ഓഫീസില്‍ അവസരമുണ്ടാകും.

error: Content is protected !!