ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരും: ജില്ലാ കളക്ടർ

മലപ്പുറം : ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരുമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. കളക്ടറായി ചുമതലയേറ്റടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ നടത്തും. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. വകുപ്പുകൾ തമ്മിലുള്ള ഏകോപനങ്ങളാണ് സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നിന് സഹായകരമാക്കുക. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തുന്ന പദ്ധതികൾ കാര്യക്ഷമാമാക്കി നടപ്പാക്കും.

മാലിന്യ മുക്ത കേരളം ക്യാമ്പയിൻ സർക്കാറിന്റെ പ്രധാന മിഷനാണ്. അത് വിജയിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ശുചീകരിക്കുയും അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ പല പദ്ധതികളും ജില്ലയുടെ വികസനത്തിനായി ഉപയോഗിക്കാൻ സാധിക്കും. തൊഴിലുറപ്പ് പദ്ധതി പോലുള്ളവ സർക്കാറിന്റെ പല പദ്ധതികളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കും. വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളിൽ ഇടപെടലുകൾ നടത്തും. കൂടുതൽ തൊഴിലവസരങ്ങൾ ജില്ലയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!