മോണ്ടിസോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ നവംബർ മാസത്തിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.
————
ജില്ലാ സീനിയർ ഹോക്കി പുരുഷ ടീം സെലക്ഷൻ ട്രയൽസ് 9ന്
സംസ്ഥാന സീനിയർ ഹോക്കി (പുരുഷ) ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ സീനിയർ പുരുഷ ടീം സെലക്ഷൻ ട്രയൽസ് നവംബർ ഒമ്പതിന് മഞ്ചേരി എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ഹോക്കി താരങ്ങൾ അന്നേ ദിവസം രാവിലെ എട്ടിന് മഞ്ചേരി എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. നവംബർ 12, 13 തീയതികളിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിലാണ് സംസ്ഥാന സീനിയർ ഹോക്കി (പുരുഷ) ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഫോൺ: 9995608087.
————
ലേലം ചെയ്യും
റവന്യൂ റിക്കവറി മോട്ടോർ ആക്‌സിഡൻറ് ക്ലൈയിംസ് ട്രിബ്യൂണൽ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കെ.എൽ 65 ഇ 4604 എന്ന നമ്പറിലുള്ള 2014 മോഡൽ യമഹ എഫ്.സെഡ് 16 മോട്ടോർ ബൈക്ക് നവംബർ 20ന് രാവിലെ 11ന് തിരൂരങ്ങാടി താലൂക്ക് ഓഫീസിൽവെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി ഹസിൽദാർ അറിയിച്ചു.
—————
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തവനൂർ റെസ്‌ക്യൂ ഹോമിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 15ന് രാവിലെ 10.30ന് നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ എന്നിവയാണ് യോഗ്യത. ആഴ്ചയിൽ രണ്ടുവീതം എന്ന തോതിൽ പ്രതിമാസം എട്ടു സെക്ഷനുകളിലായി സേവനം ചെയ്യണം. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക്് പങ്കെടുക്കാം.
————-
കൗൺസലർ നിയമനം
ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ് പഠന കേന്ദ്രത്തിലേക്ക് അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, കൊമേഴ്സ്, മാനേജ്മെന്റ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യുണിക്കേഷൻ, എൻവിയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിൽ ക്ലാസുകളെടുക്കാൻ തയ്യാറുള്ള യു.ജി.സി യോഗ്യതയുള്ളവർക്ക് https://forms.gle/6kQJvKiv7kr8Rnsr8 എന്ന ലിങ്ക് വഴി നവംബർ 12നുള്ളിൽ അപേക്ഷിക്കാം. ഫോൺ: 9496408066.
———–
വിമുക്തഭടന്മാരുടെ യോഗം
നവകേരള സദസ്സുമായി ബന്ധപ്പെട്ട് നിലമ്പൂർ, വണ്ടൂർ, ഏറനാട് എന്നീ മണ്ഡലങ്ങളിലെ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മണ്ഡലത്തിലെ വിമുക്തഭടന്മാരിൽ നിന്നും നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി നവംബർ 14ന് രാവിലെ 11ന് യോഗം ചേരും. ജെറിക്‌സൺ ടവർ, ജനതാപടി, നിലമ്പൂർ വെറ്ററൻസ് അസോസിയേഷൻ ഹാളിലാണ് യോഗം. വിശദവിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04832 734932.