Wednesday, December 17

ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത് ; പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി പികെ ശ്രീമതി

കണ്ണൂര്‍ : പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിയെ വെട്ടിലാക്കി എന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ടെങ്കിലും പി കെ ശ്രീമതി മാത്രമാണ് തുറന്ന് പറയുന്നത്. അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്കിലെ കവര്‍ ഫോട്ടോ പിവി അന്‍വര്‍ എംഎല്‍എ നീക്കം ചെയ്തു. മുഖ്യമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് നടപടി എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

error: Content is protected !!