സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വാഴ്ച) മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ പ്രതിഷേധം തിരുവനന്തപുരത്ത് നടക്കും.

ഹരിതകര്‍മ്മ സേനയുടെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള, വ്യാപാര ലൈസന്‍സിന്റെ പേരില്‍ നടത്തിവരുന്ന അന്യായമായ ഫൈന്‍ ഈടാക്കല്‍, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷനുള്ളവരെ നിര്‍ബന്ധിച്ച് ലൈസന്‍സ് അടിച്ചേല്‍പ്പിക്കല്‍, ലീഗല്‍ മെട്രോളജിയുടെ അനാവശ്യമായ കടന്ന് കയറ്റവും ഭീമമായ പിഴ ചുമത്തലും, അന്യായമായ വൈദ്യുതിച്ചാര്‍ജ്ജ് വര്‍ദ്ധനവ്, അനധികൃത വഴിയോര വാണിഭം, ഓണ്‍ലൈന്‍ വ്യാപാരത്തിന് സര്‍ക്കാരുകള്‍ നല്‍കി വരുന്ന പിന്തുണയും സഹായവും, ജി.എസ്.റ്റിയുടെ പേരില്‍ നടത്തിവരുന്ന കാടന്‍ നിയമങ്ങള്‍, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിര്‍മാണം നടത്തുക, ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള അപ്രായോഗിക നടപടികള്‍ പിന്‍വലിക്കുക, കടകളില്‍ പൊതുശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്നും, പൊതുവേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നും ഉള്‍പ്പെടെ അപ്രായോഗികമായ ഉത്തരവുകള്‍ പിന്‍വലിക്കുക, തുടങ്ങിയവയുമായി ബന്ധപ്പെട്ട് 29 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം അഞ്ച് ലക്ഷം വ്യാപാരികളുടെ ഒപ്പ് സഹിതം നാളെ മുഖ്യമന്ത്രി പിണറായി വിജയന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിക്കും.

തുടര്‍ന്ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അഞ്ച് ലക്ഷം വ്യാപാരികളും പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും.

error: Content is protected !!