ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎൽഎ. സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തിയ ‘ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടുത്താൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
മുൻ ഡിജിപി ഋഷിരാജ്സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരിൽ ഏറെയും വിദ്യാർഥികളാണ്. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയും. മാതാപിതാക്കൾ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എൻഎം മെഹറലി, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.