Saturday, August 16

മനുഷ്യ ചങ്ങല ; ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ഡി വൈ എഫ് ഐ ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു . ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി അജീഷ് ക്യാപ്റ്റനായും, പ്രസിഡണ്ട് ഹര്‍ഷിന്ദ് വൈസ് ക്യാപ്റ്റനായും, ട്രഷറര്‍ ജുനൈദ് മാനേജര്‍ ആയും പുത്തന്‍പീടിക സ്‌ട്രൈക്ക് കോര്‍ണര്‍ പരിസരത്തു നിന്നും ആരംഭിച്ച ജാഥ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വിശാഖ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും, സിപിഐഎം തിരുരങ്ങാടി ഏരിയ സെന്റര്‍ അംഗവുമായ തുടിശ്ശേരി കാര്‍ത്തികേയന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. മേഖലയിലെ 13 യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ പരപ്പനങ്ങാടിയില്‍ സമാപിച്ചു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ. സെക്രട്ടറി അമല്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ ജൈനിഷ, അജിന്‍, സിപിഐഎം നേതാക്കളായ ജയപ്രകാശന്‍ അധികാരത്തില്‍, ടി പി കുഞ്ഞാലന്‍ കുട്ടി, സലിം എലിമ്പാടന്‍, ജാഫര്‍ കുന്നുമ്മല്‍, ഡി.വൈ.എഫ്.ഐ മുന്‍ മേഖല സെക്രട്ടറി ജിത്തു വിജയ് എന്നിവര്‍ വിവിധ യൂണിറ്റ് കേന്ദ്രങ്ങളില്‍ സംസാരിച്ചു.

പരപ്പനങ്ങാടിയില്‍ നടന്ന സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹര്‍ഷിന്ദ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് ജോയിന്‍ സെക്രട്ടറി അമല്‍, സിപിഐ എം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി അംഗം അച്ചംവീട്ടില്‍ വിജയകൃഷ്ണന്‍, ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല മേഖല സംഘാടക സമിതി ചെയര്‍മാന്‍ കേലച്ചന്‍ കണ്ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പരപ്പനങ്ങാടി മേഖല കമ്മിറ്റി അംഗം അജിന്‍ സ്വാഗതവും, സെക്രട്ടറി അജീഷ് നന്ദിയും പറഞ്ഞു.

error: Content is protected !!