കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കൾ സജീവമായി ഇടപെടൽ നടത്തണം : മൂസ വള്ളിക്കാടൻ

കൊണ്ടോട്ടി : വിദ്യാഭ്യാസപ്രക്രിയയില്‍ മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ ശരിയായ വഴിയിലൂടെ കുട്ടികള്‍ പഠിച്ചു വളരുന്നതിനും വിദ്യാഭ്യാസ കാലഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനും മെച്ചപ്പെട്ട പ്രകടനം പുറത്തു കൊണ്ട് വരുന്നതിനു കുട്ടികളെ സഹായിക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മൂസ വള്ളിക്കാടന്‍ പറഞ്ഞു. ഇ എം ഇ എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഫാദേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി. ടി. എ പ്രസിഡന്റ് യൂ. കെ.മുഹമ്മദ് ശാ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി .ടി ഇസ്മായില്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത മോട്ടിവേഷന്‍ വിദഗ്ധന്‍ നിഷാദ് പട്ടയില്‍ ക്ലാസിനു നേതൃത്വം നല്‍കി. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫാദേഴ്‌സ് മീറ്റാണ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വെച്ചു ദേശീയ ,സംസ്ഥാന തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നല്‍കി ആദരിച്ചു.

സ്‌കൂളില്‍ ഇപ്പോള്‍ തന്നെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പഠന സമയം വര്‍ദ്ധിപ്പിച്ചും ,പത്താം ക്ലാസുകാരുടെ സിലബസ് അനുസരിച്ചുള്ള പാഠങ്ങള്‍ പൂര്‍ത്തീകരിച്ചും. റിവിഷന്‍, മോഡല്‍ ടെസ്റ്റ് , ഗ്രൂപ്പ് സ്റ്റഡി, മോട്ടിവേഷന്‍ ക്ലാസുകള്‍, ഹൃഹസന്ദര്‍ശനം, നിശാ ക്ലാസ്, അയല്‍പക്ക പഠനകേന്ദ്രം എന്നെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ വി. ഖാലിദ്, വിജയഭേരി കോര്‍ഡിനേറ്റര്‍ നിശീദ .എം ,വസീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!