പെരുന്നാൾ കിറ്റും പെരുന്നാൾ പുടവയും വിതരണം ചെയ്തു

തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈ വർഷത്തെ റംസാൻ റിലീഫിന്റെ ഭാഗമായി 415 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും 90 വിധവകൾക്ക് പെരുന്നാൾ പുടവയും നൽകി. ആലിൻചുവട് പ്രതീക്ഷ ഭവനിൽ നടന്ന പരിപാടി സയ്യിദ് സലിം ഹൈദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

എം സുലൈമാൻ അധ്യക്ഷത വഹിച്ചു. എം എ അസീസ്, ഹൈദർ കെ മുന്നിയൂർ,എൻ എം അൻവർ സാദത്ത് ,എൻ കുഞ്ഞാലൻ ഹാജി ,എൻ എം സുഹറാബി ,ചെമ്പൻ ശിഹാബ് സി നുസ്റത്ത് , സി പി നൗഫൽ, കെ പി ജുബൈരിയ, വി അബ്ദുൽ ജലീൽ ,കെ മുഹമ്മദ് ഹാഷിർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!