വീട്ടിനുള്ളില്‍ വൃദ്ധ തീപ്പൊളലേറ്റു മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

മലപ്പുറം : മഞ്ചേരിയില്‍ വീട്ടിനുള്ളില്‍ വൃദ്ധയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറക്കല്‍ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭര്‍ത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

error: Content is protected !!