ഇഎൽഇപി പദ്ധതി: പരപ്പനങ്ങാടി സബ്ജില്ലാതല ഉദ്ഘാടനം വെന്നിയൂർ ജി എം യു പി സ്കൂളിൽ നടന്നു

തിരൂരങ്ങാടി : വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് ഭാഷാശേഷി പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറ്റിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ പരപ്പനങ്ങാടി സബ്ജില്ലാതല ഉദ്ഘാടനം വെന്നിയൂർ ജിഎംയുപി സ്കൂളിൽ നടന്നു. സബ്ജില്ലാതല ഉദ്ഘാടനം വെന്നിയൂർ സ്കൂളിൽ തിരൂരങ്ങാടി മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ നിർവഹിച്ചു.

5 ,6 ക്ലാസുകളിൽ പഠിക്കുന്ന മലയാളം മീഡിയം കുട്ടികളെ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്താകമാനം 163 വിദ്യാലയങ്ങളെയും ജില്ലയിൽ 17 വിദ്യാലയങ്ങളെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരപ്പനങ്ങാടി ഉപജില്ലയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വെന്നിയൂർ ജി എം യു പി സ്കൂളിലാണ് പദ്ധതി നടപ്പിലായിരിക്കുന്നത്. പ്രത്യേക പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വളർത്തിയെടുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.

തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ഡോ.നൗഫൽ പിടി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ബിപിസി കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. റിയോ ആന്റണി (ബി ആർ സി ട്രെയിനർ,പരപ്പനങ്ങാടി), വാർഡ് കൗൺസിലർ സുലൈഖ ,സ്പോക്കൺ ഇംഗ്ലീഷ് സ്പെഷ്യൽ ട്രെയിനർ അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.ഹെഡ്മാസ്റ്റർ ഐ സലിം, പിടിഎ പ്രസിഡണ്ട് അസീസ് കാരാട്ട് ,എസ് എം സി ചെയർമാൻ അബ്ദുൽ മജീദ്, ഇ എൽ ഇ പി റിസോഴ്സ് ടീച്ചർ ലിജി, കോഡിനേറ്റർ സുനിത,ഇംഗ്ലീഷ് അധ്യാപിക ഷൈനി എന്നിവർ സംസാരിച്ചു.

error: Content is protected !!