
ഇ.എം.എസ്. ചെയറില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ”മാര്‍ക്‌സിസം – സിദ്ധാന്തവും പ്രയോഗവും” 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വരെ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. ആഴ്ചയില്‍ 2 ദിവസം രാവിലെ 10 മുതല്‍ 4 വരെയാണ് ക്ലാസ്. വിശദവിവരങ്ങള്‍ ചെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (emschair.uoc.ac.in). ഫോണ്‍ 9447394721, 9020743118. പി.ആര്‍. 1069/2022
എം.ബി.എ. പ്രവേശനം – റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലശാലാ പഠനവിഭാഗങ്ങള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പഠനവകുപ്പുകള്‍, കോളേജുകള്‍, സെന്ററുകള്‍ എന്നിവയില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം ആഗസ്ത് 5-നും 12-നും ഇടയില്‍ പ്രവേശനം നേടേണ്ടതാണ്. പി.ആര്‍. 1070/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2012 സ്‌കീം, 2012 2013 2014 പ്രവേശനം 1, 2 സെമസ്റ്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്ത് 31 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 6-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് സംബന്ധമായ വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 1071/2022
സൗജന്യ തയ്യല്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് നടത്തുന്ന സൗജന്യ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ദിവസത്തെ പരിശീലനം ആഗസ്ത് മൂന്നാം വാരത്തില്‍ തുടങ്ങും. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കായിരിക്കും പ്രവേശനം താല്‍പര്യമുള്ളവര്‍ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ 9846149276, 8547684683. പി.ആര്‍. 1072/2022
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ എല്‍.എല്‍.എം. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 16 വരെയും 170 രൂപ പിഴയോടെ ആഗസ്ത് 19 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പി.ആര്‍. 1073/2022
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം. പി.ആര്‍. 1074/2022