തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് : കരാറുകാരന് ബില്ല് അനുവദിക്കരുതെന്ന നിർദ്ദേശം അവഗണിച്ചു

പൊന്നാനി : തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ഹാർബർ ചീഫ് എൻജിനീയർക്കും കുരുക്ക് മുറുകുന്നു .ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചീഫ് എൻജിനീയർക്ക് ലഭിച്ച പരാതി അവഗണിച്ചാണ് കരാറുകാരന് ചെയ്യാത്ത പണിക്കുള്ള ബില്ല് അനുവദിച്ചിരിക്കുന്നത് . റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കരാറുകാരന് ബില്ല് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 26 ന് ചീഫ് എൻജിനീയർക്ക് പരാതി സമർപ്പിക്കപ്പെട്ടിരുന്നു . ഈ പരാതി പൂർണമായി അവഗണിച്ചുകൊണ്ടാണ് ക്രമക്കേടിന് ചീഫ് എഞ്ചിനീയർ തലത്തിലും ഒത്താശ നടന്നതെന്നാണ് ആരോപണം .

പൊന്നാനി ഹാർബർ ഡിവിഷൻ ഓഫീസിൽ മുഖേന നടപ്പാക്കിയ പാലക്കാട് ജില്ലയിലെ പാലത്തറ – കൊടുമുണ്ട റോഡിലാണ് ക്രമക്കേട് നടന്നിരിക്കുന്നത് . ചെയ്യാത്ത പണികൾ ചെയ്തുവെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് വെട്ടിപ്പ് നടത്തിയത് . ഇക്കാര്യം ധനകാര്യ വകുപ്പ് ചീഫ് ടെക്‌നിക്കൽ ക്സാമിനർ (സിടിഇ ) കണ്ടെത്തിയിരുന്നു . സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ 20 ദിവസത്തിനകം നടപടി വേണമെന്നും ഈ ദിവസത്തിനുള്ളിൽ തന്നെ റോഡ് പുനർനിർമ്മിക്കണമെന്നും സിടിഇ കർശനമായി ആവശ്യപ്പെട്ടിരുന്നു .

error: Content is protected !!