വേങ്ങര : ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തര പ്രാധാന്യം നല്‍കി ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ തിങ്കളാഴ്ച രാവിലെ 10 ന് മലപ്പുറത്തെ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് പ്രസിഡന്റ് കെ പി ഹസീനാ ഫസല്‍ അറിയിച്ചു. സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുളള പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി ജൂനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനിയര്‍ 4 സീനിയര്‍ ക്ലര്‍ക്ക് ഓരോന്ന് വീതം ജൂനിയര്‍ ക്ലര്‍ക്ക് ,ഫുള്‍ ടൈം സ്വീപര്‍ തസ്തികള്‍ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്നു.
പ്രസ്ഥുത തസ്തികളില്‍ ജോലി ചെയ്തിരുന്നവര്‍ കൂട്ടത്തോടെ സ്ഥലം മാറി പോയി. പകരം ജീവനക്കാരെ സര്‍ക്കാര്‍ നിയോഗിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് മൂലം കെട്ടിടങ്ങള്‍ക്ക് നമ്പറിടല്‍, നിര്‍മ്മാണ നുമതി, വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ലൈസന്‍സ് നല്‍കല്‍, പൊതുമരാമത്ത് ജോലികളുടെ മേല്‍നോട്ടം, വിവാഹ രജിസ്‌ട്രേഷന്‍ പോലെ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ക്ക് പ്രയാസം നേരിടുന്നു. കൂടാതെ പഞ്ചായത്തിന്റെ പല വികസനപദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു. ഈ നിര്‍ബന്ധിതാവസ്ഥയിലാണ് ജനപ്രതിനിധികള്‍ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു