കടല്‍ മാര്‍ഗമുള്ള ലഹരി കടത്ത് പിടിക്കാന്‍ കടലില്‍ പട്രോളിംഗുമായി എക്‌സൈസും മറൈയ്ന്‍ എന്‍ഫോഴ്‌സ്‌മെന്റും

പരപ്പനങ്ങാടി : കടല്‍ മാര്‍ഗമുള്ള ലഹരി കടത്ത് പിടിക്കാന്‍ കടലില്‍ പട്രോളിംഗുമായി എക്‌സൈസും മറൈയ്ന്‍ എന്‍ഫോഴ്‌സ്‌മെന്റും. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസും, മറൈയ്ന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി അന്യ സംസ്ഥാനത്തു നിന്നും മദ്യം,മയക്കുമരുന്ന് എന്നിവ കടല്‍ മാര്‍ഗം കടത്തുന്നത് തടയുവാന്‍ കടലില്‍ പട്രോളിംഗ് നടത്തിയത്. മറ്റു ബോട്ടുകള്‍ പരിശോധന നടത്തുകയും ചെയ്തു.

പരിശോധനാ സംഘത്തില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്. സുര്‍ജിത്ത്, പ്രഗേഷ്.പി, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു .പി, രജീഷ്, ദിലീപ് കുമാര്‍, സി.ഇ.ഒമാരായ അഭിലാഷ്, ജിഷ്ണാദ്, വനിതാ സിപിഒ അനശ്വര, കോസ്റ്റല്‍ പോലീസ് സിപിഒ മനു തോമസ്, റെസ്‌ക്യു ഗാര്‍ഡ്‌സ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!