Saturday, December 6

കൈക്കൂലി കേസില്‍ പിടിയിലായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെ പരാതി നല്‍കിയ പൊതുപ്രവര്‍കത്തകനെതരിരെ കള്ളക്കേസെടുത്തതായി പരാതി ; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയ ഇ. പ്രദീപ്കുമാര്‍ എന്ന ഐ. എഫ്. എസ് ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ പ്രതിയാക്കി തിരുവമ്പാടി പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാട്ടൊരുമ പൗരാവകാശ സമിതിയ്ക്ക് വേണ്ടി സെയ്തലവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

തിരുവമ്പാടി പോലീസ് എഫ്. ഐ. ആര്‍ 20/23 നമ്പറായാണ് കേസെടുത്തത്. കോഴിക്കോട് ജില്ലാ (റൂറല്‍) പോലീസ് മേധാവി , താമരശ്ശേരി ഡി. വൈ. എസ്. പി, തിരുവമ്പാടി എസ്. എച്ച്. ഒ., തിരുവമ്പാടി എസ്. ഐ എന്നിവര്‍ ഒരു മാസത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

error: Content is protected !!