പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം

വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്.

ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ നഷ്ടം മൂലം 50 ശതമാനത്തിന് മുകളിൽ ആകെ ആസ്തി ശോഷണം സംഭവിച്ചതോ ആയ ഒരു വർഷമെങ്കിലും പ്രവർത്തിച്ച യൂനിറ്റുകളാണ് സ്ട്രസ്സ്ഡ് യൂനിറ്റുകളുടെ പരിധിയിൽ വരിക. രണ്ട് വർഷം പ്രവർത്തിക്കുകയും ആറ് മാസമെങ്കിലും പ്രവർത്തനരഹിതമാവുകയും ചെയ്തവയാണ് ഡീഫങ്റ്റ് യൂനിറ്റുകളുടെ പരിധിയിൽ വരുന്നത്.

സ്ട്രസ്ഡ് അസറ്റ് ഇനത്തിൽ പരമാവധി ആറ് ലക്ഷം വരെയും ഡീഫങ്റ്റ് ഇനത്തിൽ പരമാവധി എട്ട് ലക്ഷം വരെയുമാണ് സഹായം ലഭിക്കുക. പ്രവർത്തന രഹിതമായ ഡീഫങ്റ്റ് യൂനിറ്റുകൾ പുതിയ സംരംഭകന് കൈമാറാൻ പരമാവധി ലക്ഷം രൂപ വരെ ഒറ്റത്തവണ സഹയാവും ലഭിക്കും. കൂടുതൽ വിവരം ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ കേന്ദ്രത്തിലും അറിയാം. ഫോൺ: 0483 2737405.

error: Content is protected !!