
വേങ്ങര : വേങ്ങരയിൽ ഫയർ സ്റ്റേഷനും റവന്യൂ ടവറും യാഥാർത്ഥ്യത്തിലേക്ക്. 2015 യു ഡി എഫ് ഭരണകാലത്ത് അനുമതിയായ വേങ്ങര ഫയർ സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് ഈ ബജറ്റിൽ 3 കോടി രൂപയുടെ ഭരണാനുമതിക്ക് വേണ്ടി ബജറ്റിൽ തുക വകയിരുത്തി
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ട് വരുന്ന വേങ്ങര റവന്യു ടവറിന് 8 കോടി രൂപയുടെ ഭരണാനുമതിയും ബജറ്റിൽ നിന്ന് ലഭ്യമാകും. അരീക്കോട് പരപ്പനങ്ങാടി റോഡിൽ കൊളപ്പുറത്ത് ഏറെ കാലത്തെ ആവശ്യമായിരുന്ന ഡ്രൈനേജ് നിർമ്മിക്കുന്നതിന് ഭരണാനുമതിക്കായി ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്
നിയോജക മണ്ഡലത്തിൽ നിന്നും താഴെ പറയുന്ന പ്രധാന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു.
വേങ്ങര മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കൽ (7.5 കോടി ). വേങ്ങര ഫയർ സ്റ്റേഷൻ കെട്ടിടം (2.60കോടി ). കിളിനക്കോട് മിനി റോഡ് , കൂരിയാട് പനമ്പുഴ റോഡ് (4.9 കോടി ). ടിപ്പു സുൽത്താൻ റോഡ് ബിഎം ബിസി ചെയ്യൽ (3 കോടി ). കൊളപ്പുറം എൻ എച്ച് ഓവർ പാസ് നിർമാണം (8 കോടി ). മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ (20 കോടി ). മറ്റത്തൂരിൽ കടലുണ്ടിപ്പുഴക്ക് കുറുകെ ചെക്ക് ഡാം ( 10 കോടി ). ഒതുക്കങ്ങൽ പുത്തൂർ ബൈ പാസിൽ നടപ്പാത (4 കോടി ). വലിയോറ തേർക്കയം പാലം (24 കോടി ). ആട്ടീരി പാലം നിർമ്മാണം (28 കോടി ). വേങ്ങര എടരിക്കോട് റോഡ് ബിഎം ബിസി (4 കോടി ) . വേങ്ങരയിൽ ഫ്ലൈ ഓവർ (50 കോടി ), പറപ്പൂർ ഹോമിയോ ഹോസ്പിറ്റലിന് കെട്ടിടം (2 കോടി ). ഒതുക്കങ്ങൽ പാണക്കാട് റോഡ് ബിഎം ബിസി (5 കോടി ). ഒതുക്കങ്ങൽ എഫ് എച്ച് സി കെട്ടിടം (1 കോടി ).ഏനാവൂർ പാടത്ത് തരിപ്പയിൽ വി സി ബി നിർമ്മാണം (1 കോടി ). വേങ്ങര ആയുർവേദ ഹോസ്പിറ്റലിന് പേ വാർഡ് നിർമ്മാണം (4 കോടി ). കണ്ണമംഗലം ഹോമിയോ ആശുപത്രിക്ക് കെട്ടിടം (2 കോടി ). മലപ്പുറം പരപ്പനങ്ങാടി റോഡിൽ കാരത്തോട് മുതൽ കൂരിയാട് വരെ ബിഎം ബിസി (7 കോടി ). കണ്ണമംഗലം പഞ്ചായത്തിൽ വ്യവസായ പാർക്ക് (3 കോടി). ഊരകം ഹോമിയോ ആശുപത്രി ( 1 കോടി ). കണ്ണമംഗലം എഫ് എച്ച് സി ( 1 കോടി ). കുന്നുംപുറം എഫ് എച്ച് സി ഒപി ബ്ലോക്ക് ( 1 കോടി ). കോട്ടക്കൽ പുത്തൂർ ബൈ പാസ് സൗന്ദര്യവൽക്കരണം ( 2 കോടി ). ഒതുക്കുങ്ങൽ ടൗൺ സൗന്ദര്യവൽക്കരണം ( 2 കോടി ). മഞ്ഞമാട് മുതൽ ബാക്കിക്കയം വരെ കടലുണ്ടിപ്പുഴക്ക് സൈഡ് ഭിത്തി ( 3 കോടി ). ചേറൂർ തോട് നവീകരണം ( 2 കോടി ). അധികാരത്തൊടി കുറ്റാളൂർ ബിഎം ബിസി ( 3 കോടി) അരീക്കോട് പരപ്പനങ്ങാടി റോഡിൽ കൊളപ്പുറത്ത് ഡ്രൈനേജ് ( 1 കോടി).
ബജറ്റിന് പുറമെ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 47 ഗ്രാമീണ
റോഡുകളുടെ നവീകരണത്തിനായി 8 കോടി 50 ലക്ഷത്തിന്റെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.