അമ്മാഞ്ചേരിക്കാവ് ഉത്സവം ; വേങ്ങരയിൽ ഗതാഗത നിയന്ത്രണം

വേങ്ങര : നാളെ (16.02.2024) വേങ്ങര അമ്മാഞ്ചേരിക്കാവ് ഉത്സവം പ്രമാണിച്ചു വേങ്ങരയിൽ ഗതാഗതം ഏർപ്പെടുത്തുന്നതായി വേങ്ങര പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചക്ക് 2 മണി മുതൽ കൂരിയാട് നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മണ്ണിപ്പിലാക്കൽ നിന്ന് തിരിഞ്ഞ് പാണ്ടികശാല-വലിയോറ – ചേനക്കൽ – ബ്ലോക്ക് റോഡ് റൂട്ടിലൂടെയും, മലപ്പുറം ഭാഗത്തുനിന്നും കൂരിയാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡിലൂടെ – വലിയോറ – പാണ്ടികശാല – മണ്ണിപ്പിലാക്കൽ റൂട്ടിലൂടെയും, മലപ്പുറം ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങൾ വേങ്ങര-പറപ്പൂർ-കോട്ടക്കൽ റൂട്ടിലൂടെയും കൂരിയാട് ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങൾ കുന്നുംപുറം – അച്ചനമ്പലം – ചേറൂർ റൂട്ടിലും സഞ്ചരിക്കേണ്ടതാണെന്ന് പൊലീസ് അറിയിച്ചു

error: Content is protected !!