സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താകാന്‍ എആര്‍ നഗര്‍ ; പ്രഥമ യോഗം ചേര്‍ന്നു

എ ആര്‍ നഗര്‍ : എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി നടന്ന പ്രഥമ യോഗം പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് കൊണ്ടാനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലൈല പുല്ലോനി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് പി , ജിജി എന്നിവര്‍ സംസാരിച്ചു. എല്ലാ മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

error: Content is protected !!