
മലപ്പുറം: ജില്ലയില്‍ ശക്തമായ മഴ തുരുകയാണ്. ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ശക്തമായ മഴയില്‍ നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കില്‍പ്പെട്ടത്.
ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു സ്ത്രീയെയും കണ്ടെത്തി. എന്നാല്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.