നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിപിഐ ഉദയന്‍കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ 17 വര്‍ഷം ശിക്ഷിച്ചു. ഉദയന്‍കുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര പോക്‌സോ കോടതിയാണ് കഠിന തടവിന് വിധിച്ചത്. 2022 – 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 17 വര്‍ഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

error: Content is protected !!