Thursday, November 13

തെന്നല പഞ്ചായത്ത് ഭിന്നശേഷി സ്കൂളിന് ശിലാസ്ഥാപനം നടത്തി


തെന്നല : പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും മറ്റുമായി ഭിന്നശേഷി സ്ക്കൂൾ & റീ ഹാബിലിറ്റേഷൻ കേന്ദ്രം തുടങ്ങുന്നതിനായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് സലീന കരുമ്പിൽ നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ കമ്മിറ്റി പിരിച്ചെടുത്ത 57 ലക്ഷം രൂപക്ക് വാങ്ങിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. 20.55 സെൻ്റ് സ്ഥലം പഞ്ചായത്തിൻ്റെ പേരിൽ കൈമാറിയതാണ്.
മെമ്പർമാരായ ബാബു എൻ കെ , നസീമ സി പി , സുലൈഖ പെരിങ്ങോടൻ, റൈഹാനത്ത് പി.ടി, അഫ്സൽ പി.പി, സലീം മച്ചിങ്ങൽ, ബുഷ്റ അക്ബർ പൂണ്ടോളി, മണി കാട്ടകത്ത്, സാജിദ എം കെ, മറിയാമു എം പി, മുഹ്സിന നന്നമ്പ്ര, മറിയാമു. ടി, എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ അബ്ദുഹാജി മണ്ണിൽ, എം പി കുഞ്ഞിമൊയ്തീൻ, പി.ടി. സലാഹു, ഹംസ ചീരങ്ങൻ ,വി.പി. അലി, നാസർ ചീരങ്ങൻ , കരീം പി.ടി, നാസർ അക്കര, ഉമ്മാട്ട് അഷ്റഫ്, സലാം പരേടത്ത്, നഫീസു മാതോളി, റഫീഖ് ചോലയിൽ, കരീം . കെ കെ, ലത്തീഫ്, കെ കെ, സമാൻ മങ്കട, സൽമാൻ പി കെ, കൃഷ്ണൻ കണ്ണി, പി.ടി ബീരാൻ മാസ്റ്റർ, ഉബൈദ്, ആയിഷ പി കെ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!