നസ്‌റുദ്ദീന്‍ സ്മാരക സ്‌നേഹ വീടിന്ന് തറക്കല്ലിട്ടു

വളളിക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വളളിക്കുന്ന് മണ്ഡലം കമ്മറ്റി പള്ളിക്കല്‍ബസാറില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ സംസ്ഥാ വര്‍ക്കിംങ്ങ് പ്രസിഡന്റും ജില്ല പ്രസിഡന്റുമായ കുഞ്ഞാവു ഹാജി നിര്‍വഹിച്ചു. ജില്ലയിലെ 7-ാം മത് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മമാണ് കുഞ്ഞാവു ഹാജി നിര്‍വിച്ചത്. മണ്ഡലം പ്രസിഡന്റ് ഷിജു അരിയല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ല പ്രസിഡന്റ് ഉല്‍ഘാടനം ചെയ്തു ,ജില്ല സെക്രട്ടറി കണിയാടത്ത് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം ട്രഷറര്‍ ശിഹാബ് ചേളാരി, ഭാരവാഹികളായ ചെമ്പന്‍ ലത്തീഫ്, യൂസുഫ് അനങ്ങാടി പ്രഹ്‌ളാദന്‍ പള്ളിക്കല്‍ , ദാസന്‍ കരുവന്‍ കല്ല് , സിദീഖ് കാടപ്പടി, റഫീഖ് കോഹിനൂര്‍, റസാഖ് കൊടക്കാട് വര്‍ഡ് മെമ്പര്‍ അബ്ദുല്‍ ഹമീദ്,ചാലില്‍ ഹംസ, വനിത വിങ് ജില്ല പ്രസിഡന്റ് ജിജി കൃഷ്ണ, ജോണ്‍സണ്‍ മാസ്റ്റര്‍,ഗണേഷ് പച്ചാട്ട്,മുഹമ്മത് കോഹിനൂര്‍, ഗഫൂര്‍ ചേളാരി ഉസ്മാന്‍ പള്ളിക്കല്‍, അഭിലാഷ് ചെനക്കല്‍,സികെസലിം എന്നിവര്‍ ആശംസ പ്രസംഗം നടത്തി ജനറല്‍ സെക്രട്ടറി ഇരുമ്പന്‍ മുഹമ്മദ് കുട്ടി സ്വാഗതവും എന്‍എം ജയപ്രകാര് നന്ദിയും പറഞ്ഞു

error: Content is protected !!