കുരുന്നുകളുടെ കാരുണ്യത്തില്‍ നിര്‍മിക്കുന്ന സ്‌നേഹ ഭവനത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു

തിരൂരങ്ങാടി : എ ആര്‍ നഗര്‍ ഇരുമ്പുചോല എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും, മാനേജ്‌മെന്റ് – പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ പാവപ്പെട്ട സഹപാഠിക്ക് നിര്‍മ്മിക്കുന്ന സ്‌നേഹ ഭവന്‍ വീടിന് കട്ടിള വച്ചു. അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലി കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു.

പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,വാര്‍ഡ് മെമ്പര്‍ ജാബിര്‍ ചുക്കാന്‍, സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ്, കെ മുഹമ്മദ് ഹാജി പി അബ്ദുല്ലത്തീഫ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം മുനീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!