
കോഴിക്കോട്: വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം ആണ് അപകടം നടന്നത്. മാഹി പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ ,അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മൂരാട് ദേശീയ പാത അപകടത്തിൽ മരണപ്പെട്ടത്. ഒരാളുടെ നില അതീവ ഗരുതരമായി തുടരുകയാണ്.
ട്രാവലറിൽ സഞ്ചരിച്ച 8 പേർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്.