കൊല്ലം : കൊല്ലം ഓച്ചിറയില്‍ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയടക്കം നാല് പേര്‍ എക്‌സൈസിന്റെ പിടിയില്‍. ഒഡീഷ സ്വദേശികളായ ബിക്കാരി ചരണ്‍ ഗൗഡ (27 വയസ്), സുശാന്ത് കുമാര്‍ (22 വയസ്), രാജേഷ്‌കുമാര്‍ പോലായി (18 വയസ്), ഓച്ചിറ സ്വദേശി രാജേഷ്‌കുമാര്‍ (41 വയസ്) എന്നിവരാണ് പിടിയിലായത്.
കൊല്ലം എക്‌സൈസ് സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെ കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു എസ്.എസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയും കൊല്ലം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ 10.086 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
അന്തര്‍ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയില്‍ നിന്നും കഞ്ചാവ് ശേഖരിച്ച് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന് ജില്ലയില്‍ മൊത്തവില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി.
പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രേം നസീര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍.ജെ.ആര്‍, ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ മനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആയ അജിത്. ബി.എസ്, അനീഷ്.എം.ആര്‍, ജൂലിയന്‍ ക്രൂസ്, ജോജോ. ജെ, സൂരജ്.പി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗംഗ.ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സുഭാഷ്.എസ്.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.