
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി 3.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലപ്പുറം സ്വദേശികളടക്കം 4 പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.94 കോടി രൂപ വില മതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ശനിയാഴ്ച ജിദ്ദയില്‍ നിന്നെത്തിയ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ തവനൂര്‍, സ്വദേശി അന്‍വര്‍ സാദത്ത് (33) ല്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1062 ഗ്രാം തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 61 ലക്ഷം രൂപ വിലമതിക്കുന്ന 996 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
മറ്റൊരു കേസില്‍ അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനം വഴി എത്തിയ കോട്ടക്കല്‍ സ്വദേശി ഷാഹിര്‍ ഷാഹിഫാന്‍ (28) ല്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 871 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 49 ലക്ഷം രൂപ വിലമതിക്കുന്ന 809 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
ഞായറാഴ്ച ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റില്‍ വന്നിറങ്ങിയ വയനാട്, മേപ്പാടി, സ്വദേശി മുഹമ്മദ് ഫാസില്‍ (32) ല്‍ നിന്നും രീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 626 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 35 ലക്ഷം രൂപ വിലമതിക്കുന്ന 582 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
അന്നേ ദിവസം ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കൂരിയാട് സ്വദേശി അബ്ദുള്‍ കബീര്‍ (36), ല്‍ നിന്നും ഒളിപ്പിച്ച നിലയില്‍ 844 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 48 ലക്ഷം രൂപ വിലമതിക്കുന്ന 785 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.