വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍
പി എസ് സി / യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 ജൂലെെ മുതല്‍ ഡിസംബര്‍ വരെയുള്ള
റഗുലർ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.
താല്പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്റെയും,യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.
ജൂണ്‍ 5 മുതല്‍
20 വരെ അപേക്ഷ സ്വീകരിക്കും.
വിവരങ്ങൾക്ക് ഫോൺ:
0494 2468176
9895238815
8089614541
8590112374