നിയന്ത്രണം വിട്ട കാര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ ഇടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു

കടലുണ്ടി : നിയന്ത്രണം വിട്ട കാര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ ഇടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കടലുണ്ടി കടവ് സ്വദേശി അനീഷ – റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്.

ഇന്ന് രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു യുവതി. ഈ സമയം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടതായി കണ്ടെത്തിയത്.

error: Content is protected !!