3000 കുടുംബങ്ങളിലേക്ക് ശുചിത്വ സന്ദേശമെത്തിച്ച് ഗാന്ധിജയന്തി വാരാഘോഷം

അരീക്കോട് : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് നടത്തിയ മൈ ത്രാഷ്, മൈ റെസ്‌പോണ്‍സിബിലിറ്റി- പരിശീലന പരിപാടി മാലിന്യമുക്ത നവകേരളത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പായി. സ്‌കൂളിലെ 3000 കുട്ടികളിലേക്കും അവര്‍ വഴി 3000 കുടുംബങ്ങളിലേക്കും മാലിന്യ മുക്ത നവ കേരളത്തിന്റെ സന്ദേശം ഇതുവഴി എത്തിക്കാനായി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിക്കുന്നതിനായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച പെന്‍ ബോക്‌സുകള്‍ 50 ക്ലാസുകളിലും സ്ഥാപിച്ചു.

തിരഞ്ഞെടുത്ത 60 ഓളം എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ക്ക് ചടങ്ങില്‍വെച്ച് നേരിട്ട് പരിശീലനം നല്‍കി. ട്രെയിനിങ് ലഭിച്ച കുട്ടികള്‍ തുടര്‍ന്ന് എല്ലാ ക്ലാസിലെയും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഒരു ദിവസം കൊണ്ട് സ്‌കൂളിലെ 3000 കുട്ടികളിലേക്കും മാലിന്യ മുക്ത നവകേരളം സന്ദേശം എത്തിച്ചു.

ഏകദിന പരിശീലന പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് മണാശ്ശേരി പരിശീലനത്തിന് നേതൃത്വം നല്‍കി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ നൗഷര്‍ കല്ലട ക്ലാസുകളില്‍ സ്ഥാപിക്കുന്നതിനുള്ള പെന്‍ബോക്‌സുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പിന്‍സിപ്പല്‍ മുനീബ്‌റഹ്‌മാന്‍ കെ ടി അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അബ്ദുന്നസീര്‍ കെ. സ്വാതഗം പറഞ്ഞു. മാലിന്യനിര്‍മാര്‍ജന ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിയാണ് ചടങ്ങ് ആരംഭിച്ചത്.

പരിപാടിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ അരീക്കോട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയോടൊപ്പം വിവിധ വീടുകളിലും അരീക്കോട് ടൗണിലും സര്‍വ്വേയും റാലിയും നടത്തി. ക്കൊടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.സുഹൂദ് മാസ്റ്റര്‍ റാലി ഉദ്ഘാടനം ചെയ്തു.

error: Content is protected !!